sica

തിരുവനന്തപുരം: തലസ്ഥാനത്തെ ആശങ്കയിലാക്കി കൂടുതൽ പേരിൽ സിക്ക വൈറസ് ബാധ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ 13 ആരോഗ്യപ്രവർത്തകരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിക്ക് സമീപമാണ് ഇവർ താമസിച്ചിരുന്നത്. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായെത്തിയ 19 പേരുടെ സാമ്പിളുകൾ വിദഗ്‌ദ്ധപരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്‌തത് പാറശാല സ്വദേശി യുവതി ഗർഭണിയിലായിരുന്നു. എന്നാലത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ചികിത്സയിലുള്ളവർ രണ്ടുദിവസത്തിനിടെ 14 ആയതിനാൽ എല്ലാ ജില്ലകളിലും അടിയന്തരമായി നടപ്പിലാക്കാനുള്ള ആക്ഷൻ പ്ലാൻ ആരോഗ്യവകുപ്പ് ആവിഷ്കരിച്ചു. ജില്ലാ കളക്ടർമാരുമായും മെഡിക്കൽ ഓഫീസർമാരുമായും ആരോഗ്യമന്ത്രി ചർച്ച നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി.

രോഗം സ്ഥിരീകരിച്ചവർ താമസിച്ച പ്രദേശത്തും അടുത്തദിവസങ്ങളിൽ പോയ സ്ഥലങ്ങളും കണ്ടത്തി റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ രോഗബാധയ്ക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ ഉറവിടം നശിപ്പിക്കും. ഇത്തരത്തിൽ കൊതുകുകൾ പെരുകാനിടയുള്ള എല്ലാ പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് സമാനമായ പ്രവർത്തനം നടത്താനും നിർദ്ദേശിച്ചു.

 ഗർഭിണികൾക്ക് പരിശോധന

നാലു മാസം വരെയുള്ള ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ കുഞ്ഞിന് ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തൽ. അതിനാൽ അഞ്ചു മാസം വരെയുള്ള ഗർഭിണികളിൽ പനിയുണ്ടെങ്കിൽ പരിശോധന നടത്തി വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കും. നിലവിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തുന്നത്. ഉടൻ മെഡിക്കൽ കോളേജുകളിലും പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും.

 സുരക്ഷ ഉറപ്പാക്കണം

ഈഡിസ് കൊതുകുകളാണ് ഉറവിടമെങ്കിലും വൈറസ് ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും രോഗം വരാം. അതിനാൽ ഗർഭിണികളെപ്പോലെ ഗർഭധാരണം നടത്താൻ തയ്യാറെടുക്കുന്നവരും കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കണം. മറ്റുവിഭാഗക്കാരിൽ രോഗം വന്നാൽ നാഡീപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ കുട്ടികളും പ്രായമായവരും ശ്രദ്ധിക്കണം. പനി, തലവേദന, ശരീരവേദന, ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സിക്കയല്ലെന്ന് ഉറപ്പാക്കണം.

'അനാവശ്യമായ ഭീതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. കൊതുകുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കണം".

- വീണാജോർജ്, ആരോഗ്യമന്ത്രി

സി​ക്കാ​ ​വൈ​റ​സ്:​ ​ആ​റം​ഗ​ ​കേ​ന്ദ്ര​ ​സം​ഘം​ ​കേ​ര​ള​ത്തി​ലേ​ക്ക്

സ്വ​ന്തം​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ൽ​ ​സി​ക്കാ​ ​വൈ​റ​സ് ​ക​ണ്ടെ​ത്തി​യ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്താ​നും​ ​സം​സ്ഥാ​ന​ത്തെ​ ​സ​ഹാ​യി​ക്കാ​നു​മാ​യി​ ​ആ​റം​ഗ​ ​സം​ഘ​ത്തെ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​അ​യ​യ്ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ല​വ് ​അ​ഗ​ർ​വാ​ൾ​ ​അ​റി​യി​ച്ചു.​ ​കൊ​തു​ക് ​പ​ര​ത്തു​ന്ന​ ​രോ​ഗ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ദ​ഗ്ദ്ധ​ർ,​ ​പൊ​തു​ആ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​ർ,​ ​ഡ​ൽ​ഹി​ ​എ​യിം​സി​ൽ​ ​നി​ന്നു​ള്ള​ ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ർ​ ​എ​ന്നി​വ​രാ​ണ് ​സം​ഘ​ത്തി​ലു​ള്ള​ത്.

കൊ​വി​ഡ്:​ ​പ​കു​തി​യി​ല​ധി​കം​ ​കേ​ര​ള​ത്തി​ലും​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ലും

രാ​ജ്യ​ത്ത് ​ഇ​പ്പോ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​കൊ​വി​ഡ് ​കേ​സു​ക​ളു​ടെ​ ​പ​കു​തി​യി​ല​ധി​ക​വും​ ​കേ​ര​ള​ത്തി​ലും​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​മാ​ണെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ 32​ ​ശ​ത​മാ​ന​വും​ ​കേ​ര​ള​ത്തി​ലാ​ണ്.​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​നി​ന്നാ​ണ് 21​ ​ശ​ത​മാ​നം​ ​കേ​സു​ക​ൾ.​ ​രാ​ജ്യ​ത്തെ​ 80​ ​ശ​ത​മാ​നം​ ​കൊ​വി​ഡ് ​കേ​സു​ക​ളും​ 90​ ​ജി​ല്ല​ക​ളി​ലാ​യാ​ണ്.​ ​ഇ​തി​ൽ​ ​കേ​ര​ള​ത്തി​ലെ​ 14​ ​ജി​ല്ല​ക​ളും​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ​ 15​ ​ജി​ല്ല​ക​ളും​ ​ത​മി​ഴ്നാ​ട്ടി​ലെ​ 12​ ​ജി​ല്ല​ക​ളും​ ​ഒ​ഡീ​ഷ,​ ​ആ​ന്ധ്രാ,​ ​ക​ർ​ണാ​ട​ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ 10​ ​വീ​തം​ ​ജി​ല്ല​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​പ​ത്തു​ ​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ടി.​പി.​ആ​ർ​ ​ഉ​ള്ള​ 66​ ​ജി​ല്ല​ക​ളി​ൽ​ ​എ​ട്ടെ​ണ്ണം​ ​കേ​ര​ള​ത്തി​ലാ​ണ്.

യൂ​റോ​ക​പ്പി​നെ​ ​തു​ട​ർ​ന്ന് ​ഇം​ഗ്ള​ണ്ടി​ലും​ ​റ​ഷ്യ,​ ​ബം​ഗ്ളാ​ദേ​ശ് ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​കേ​സു​ക​ൾ​ ​കൂ​ടി​യ​ത് ​ഇ​ന്ത്യ​യി​ലും​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​രേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് ​വി​ര​ൽ​ ​ചൂ​ണ്ടു​ന്നു​വെ​ന്ന് ​ല​വ് ​അ​ഗ​ർ​വാ​ൾ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​മ​നാ​ലി​യി​ലും​ ​മ​സൂ​റി​യി​ലും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​ൻ​ ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ട​തും​ ​ഡ​ൽ​ഹി​യി​ൽ​ ​ആ​ളു​ക​ൾ​ ​മാ​സ്ക് ​ധ​രി​ക്കാ​തെ​ ​പു​റ​ത്തി​റ​ങ്ങു​ന്ന​തും​ ​പ​രാ​മ​ർ​ശി​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ത്.

ലാം​ബ്ഡ​ ​ഭീ​ഷ​ണി​യ​ല്ല

യൂ​റോ​പ്പി​ല​ട​ക്കം​ 25​ഓ​ളം​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വ്യാ​പി​ച്ച​ ​കൊ​വി​ഡി​ന്റെ​ ​ലാം​ബ്ഡ​ ​വ​ക​ഭേ​ദം​ ​ഇ​ന്ത്യ​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​നി​ല​വി​ൽ​ ​ആ​ശ​ങ്ക​യി​ല്ലെ​ന്ന് ​നീ​തി​ ​ആ​യോ​ഗി​ലെ​ ​ആ​രോ​ഗ്യ​ ​അം​ഗം​ ​ഡോ.​ ​വി.​കെ.​ ​പോ​ൾ​ ​പ​റ​ഞ്ഞു.​ ​ഗ​ർ​ഭി​ണി​ക​ൾ​ക്കും​ 18​വ​യ​സ് ​തി​ക​ഞ്ഞ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​സു​ര​ക്ഷി​ത​മാ​യി​ ​സ്വീ​ക​രി​ക്കാ​മെ​ന്നും​ ​വി.​കെ.​ ​പോ​ൾ​ ​പ​റ​ഞ്ഞു.

43393​ ​കേ​സു​കൾ

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​പു​റ​ത്തു​വി​ട്ട​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ​രാ​ജ്യ​ത്ത് ​ഇ​ന്ന​ലെ
43,​ 393​ ​കൊ​വി​ഡ് ​കേ​സു​ക​ളും​ 911​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​വ്യാ​ഴാ​ഴ്ച​ 13,772​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​കേ​ര​ള​മാ​ണ് ​പ്ര​തി​ദി​ന​ ​വ​ർ​ദ്ധ​ന​യി​ൽ​ ​മു​ന്നി​ൽ.​ 9,083​ ​കേ​സു​ക​ളു​മാ​യി​ ​മ​ഹാ​രാ​ഷ്‌​ട്ര​ ​ര​ണ്ടാ​മ​തും​ 3211​ ​കേ​സു​ക​ളു​മാ​യി​ ​ത​മി​ഴ്നാ​ട് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മു​ണ്ട്.