muhamed-riyas

വർക്കല: ടൂറിസം രംഗത്തെ വർക്കലയുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്റി മുഹമ്മദ് റിയാസ് അറിയിച്ചു. അഡ്വ. വി. ജോയി എം.എൽ.എയോടൊപ്പം പാപനാശത്തെത്തിയ മന്ത്റി ടൂറിസം അസോസിയേഷൻ പ്രവർത്തകരുമായി സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. പാപനാശം ഹെലിപ്പാട് മുതൽ തിരുവാമ്പാടി വരെ തെരുവ് വിളക്കുകൾ കത്തിക്കാനും ഇടയ്ക്കിടെ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ നിരീക്ഷിക്കാൻ പ്രധാന പോയിന്റുകളിലെല്ലാം സി.സിടിവി കാമറകൾ സ്ഥാപിക്കാനും ടൂറിസം പൊലീസിന്റെ കുറവ് പരിഹരിക്കാനും ടൂറിസം ഡയറക്ടർക്ക് മന്ത്റി സ്പോട്ടിൽ നിർദ്ദേശം നൽകി. നഗരസഭ ചെയർമാൻ കെ.എം. ലാജി, കൗൺസിലർമാരായ സി. അജയകുമാർ, നിതിൻ നായർ, ടൂറിസം ഡയറക്ടർ കൃഷ്ണതേജ, ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, വർക്കല പൊലീസ് എസ്.എച്ച്.ഒ പ്രശാന്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.