haimavathi-ups

വർക്കല: കുരയ്ക്കണ്ണി ഹൈമവതിവിലാസം യു.പി സ്കൂളിന്റെ സമ്പൂർണ ഡിജിറ്രലൈസേഷൻ പ്രഖ്യാപനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എം. ലാജി, സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ സി. അജയകുമാർ, കൗൺസിലർ റെജി, മാനേജർ രാമചന്ദ്രൻ നായർ, ഹെഡ്മിസ്ട്രസ് വത്സല എന്നിവർ പങ്കെടുത്തു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ സ്കൂളിലെ 30 കുട്ടികൾക്ക് അദ്ധ്യാപകരും പി.ടി.എയും 1986 ബാച്ചിലെ പൂർവ വിദ്യാർത്ഥികളും സ്കൂൾ വികസന സമിതിയും വാർഡ് കൗൺസിലറും വ്യാപാരി വ്യവസായി സമിതി പുന്നമൂട് യൂണിറ്റും ഫെഡറൽ ബാങ്ക് വർക്കല ശാഖയിലെ ജീവനക്കാരും മൈതാനം ഡിജിസോൺ ഉടമയും ഉൾപെടെയുളളവരുടെ സഹായത്താൽ സ്മാർട്ട് ഫോൺ വാങ്ങി നൽകി. ഇതോടെയാണ് നഗരസഭ പ്രദേശത്തെ സമ്പൂർണ ഓൺലൈൻ സ്കൂളുകളുടെ പട്ടികയിൽ ഇടം നേടിയത്.