ആറ്റിങ്ങൽ: ഈ വർഷത്തെ അ‌ഡ്വ.സി. മോഹനചന്ദ്രൻ സ്‌മാരക പുരസ്കാരം ഡോ.എസ്.എസ്. ലാലിന്. പുരസ്കാര വിതരണം 29ന് വൈകിട്ട് 5ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മംഗലപുരം പഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മാനിക്കുമെന്ന് അഡ്വ.സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറം പ്രസിഡന്റ് എ. നൗഷാദ്,​ സെക്രട്ടറി ജെ. സുദർശനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു,​ ഭാരവാഹികളായ മുരുക്കുംപുഴ സി. രാജേന്ദ്രൻ,​ പി.എം. അബ്ദുള്ള,​ കൈലാത്തുകോണം അനിൽ,​ ഷാജി സെബാസ്റ്റ്യൻ,​ ബി. ബാബു എന്നിവർ പങ്കെടുത്തു.