പൂവാർ: കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച വിശ്രമകേന്ദ്രം തുറന്നു കൊടുത്തു. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി നിർവ്വവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പൻ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർമ്മല തങ്കരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിന്നു, പഞ്ചായത്ത് മെമ്പർ ചന്ദ്രൻ, സെക്രട്ടറി ഹരിൻ ബോസ്, മെഡിക്കൽ ഓഫീസർ ഡോ. ആശ, ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.