varkala-kahar

വർക്കല: ഇന്ധന വില വർദ്ധനവ് പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് വർക്കലയിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടി വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മരക്കടമുക്ക് പെട്രോൾ പമ്പിനു മുമ്പിൽ നടത്തിയ സമരത്തിന് മണ്ഡലം പ്രസിഡന്റ് വി. ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം.ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. ബി.ഷാലി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ, യു.ഡി.എഫ് ചെയർമാൻ ബി.ധനപാലൻ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ പാർലമെന്റ് കമ്മിറ്റി മുൻ പ്രസിഡന്റ് കെ. ഷിബു, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അൻവർ, പാറപ്പുറം ഹബീബുളള, വൈ.ഷാജി, പി.ജെ. നൈസാം, അഡ്വ. സുരേഷ് എസ്.എൻ, രാജ്, റാഫി, നിസാമുദ്ദീൻ, മോഹൻദാസ്, ഷാൻ പനവിള തുടങ്ങിയവർ സംസാരിച്ചു.

വർക്കല മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൈതാനം പെട്രോൾ പമ്പിനു മുമ്പിൽ നടത്തിയ ഒപ്പ് ശേഖരണ സമരത്തിൽ പ്രസിഡന്റ് സജി വേളിക്കാട് അദ്ധ്യക്ഷത വഹിച്ചു. അജി വേളിക്കാട്, എ.ആർ. രാഗശ്രീ, ജസീനഹാഷിം തുടങ്ങിയവർ സംസാരിച്ചു.

ഇടവ വെൺകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനതാമുക്ക് പമ്പിനു മുമ്പിൽ നടന്ന സമരം അഡ്വ. ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. പുത്ലീ ബായ്, നിഹാൽ നിസാം, ഗോപകുമാർ, റഹ്മാൻ ഇടവ, ബൈജു ബാബുമണി, ബാബു റൈസൽ തുടങ്ങിയവർ സംസാരിച്ചു