തിരുവനന്തപുരം: സിക്ക വൈറസ് ബാധ പ്രതിരോധിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. 'കരുതൽ' ശുചിത്വ പരിപാടിയുടെ ഭാഗമായി നഗരസഭ നടത്തിയ ജനകീയ ശുചീകരണ യജ്ഞം തുടരാൻ തീരുമാനിച്ചു. ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കുന്ന രീതി തുടരാനും മേയർ ആഹ്വാനം ചെയ്തു. കൊതുക് നിവാരണ
പരിപാടികളും ഉറവിട നശീകരണവും കൂടുതൽ ശക്തമാക്കും. മാസ് ഫോഗിംഗ് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നടത്തുമെന്നും മേയർ അറിയിച്ചു.