നെടുമങ്ങാട്: മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കി വേങ്കവിള രാമപുരം ഗവ. യു.പി സ്‌കൂൾ സമ്പൂർണ ഡിജിറ്റൽ പഠന സൗഹാർദ്ദ സ്‌കൂളായി. ആനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഷൈലജ പ്രഖ്യാപനം നിർവഹിച്ചു. വാർഡ് മെമ്പർ എ.എസ്. ഷീജയുടെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് എ.ഇ.ഒ ഇന്ദു, മുൻ പ്രഥമാദ്ധ്യാപകൻ ജി.എസ്. ജയചന്ദ്രൻ, എച്ച്.എം ഇൻ ചാർജ് എൽ.എസ്. ഷീജ, എസ്.ആർ.ജി കൺവീനർ രഞ്ജിത രാഘവൻ, പി.ടി.എ പ്രസിഡന്റ്‌ എ. അൻസറുദ്ദീൻ എന്നിവർ പങ്കെടുത്തു.