photo

നെടുമങ്ങാട്: ഇന്ധനവിലവർദ്ധനവിനെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഒപ്പുശേഖരണസമരം നെടുമങ്ങാട് മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിലെ പെട്രോൾ പമ്പുകളിൽ നടന്നു. പി.എസ്. പ്രശാന്ത്, നെട്ടിറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ, അഡ്വ. എസ്. അരുൺകുമാർ, ടി. അർജുനൻ, പുങ്കുമൂട് അജി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ എസ്.എ. റഹിം, ചെല്ലാംകോട് ജ്യോതിഷ്, കരിപ്പൂര് ഷിബു, മരുതൂർ വിജയൻ, കരകുളം സുകുമാരൻ, കാവുവിള മോഹനൻ എന്നിവർ നേതൃത്വം നൽകി.

നെടുമങ്ങാട്: കോൺഗ്രസ് കരുപ്പൂര് മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ പഴകുറ്റി ഭാരത് പെട്രാളിയം പമ്പിനു മുന്നിൽ ഒപ്പുശേഖരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പ്രസിഡന്റ് എസ്. അരുൺകുമാർ, ഡി.സി.സി മെമ്പർ ടി. അർജുനൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക്പ്രസിഡന്റ് മന്നൂർക്കോണം സജാദ്, തറട്ടയിൽചന്ദ്രൻ, ഇരുമരംസജി, വാണ്ടസതീഷ്, വലിയമല മോഹനൻ, ഒ.എസ്. ഷീല, ജയകുമാർ, പൂങ്കുംമൂട്അജി, മന്നൂർക്കോണം താജുദ്ധീൻ, കരുപ്പൂര് സുരേഷ്, താഹിർ നെടുമങ്ങാട്, ഇന്ദിരാ ക്ലമന്റ്, ബിജോയ് പേരില, സജി, അജയകുമാർ, ഷിനോദ്, മൻസൂർ കാവുംമൂല, റോയ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.

നെടുമങ്ങാട്: കരകുളം-കാച്ചാണി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് വഴയില ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് മുന്നിൽ ധർണയും ഒപ്പ് ശേഖരണവും നടത്തി. കാച്ചാണി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കാവുവിള മോഹനന്റെ അദ്ധ്യക്ഷതയിൽ കാച്ചാണി രവി ഉദ്ഘാടനം ചെയ്തു. കരകുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. സുകുമാരൻ നായർ സ്വാഗതം പറഞ്ഞു, ആർ. സുശീന്ദ്രൻ, എസ്. രാജന്ദ്രൻ നായർ, കായ്പ്പാടി നൗഷാദ്, കാച്ചാണി ശ്രീകണ്ഠൻ, വേണുഗോപാൽ, അശ്വിൻ, എൻ. വിജയരാജ്, വിനോദ്, ജോർജ് ഹൾ, ഫസീല കായ്പ്പാടി, കെ. വിജയകമാർ, എൻ. ബാഹുലേയൻ നായർ, പുരുഷോത്തമൻ നായർ, അജയൻ, സതീശൻ, ഗിരീശൻ കേരളവർമ്മ ,ശ്രീകണഠൻ നായർ, പ്രവീൺ എസ്. നായർ, സാജൻ കോഴിയോട്, ആരിഫ് തുടങ്ങിയവർ നേതൃത്വം നൽകി.