തിരുവനന്തപുരം: പെട്രോൾഡീസൽ പാചകവില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ പെട്രോൾ പമ്പുകൾക്കുമുമ്പിൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. ജില്ലാതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനുസമീപമുള്ള സിവിൽസപ്ലൈസ് പമ്പിനുമുമ്പിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിർവഹിച്ചു. നേതാക്കളായ ടി. ശരത്ചന്ദ്രപ്രസാദ്, തമ്പാനൂർരവി, പാലോട് രവി, എം. വിൻസന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ, കെ. മോഹൻകുമാർ, കരകുളം കൃഷ്ണപിള്ള, മൺവിള രാധാകൃഷ്‌ണൻ, മണക്കാട് സുരേഷ്, സോളമൻ അലക്സ്, എസ്.കെ. അശോക് കുമാർ, വർക്കല കഹാർ, എം.എ. വാഹിദ്, എ.ടി. ജോർജ്ജ്, ആർ. സെൽവരാജ്, പി.കെ. വേണുഗോപാൽ, കമ്പറ നാരായണൻ തുടങ്ങിയവർ വിവിധ പമ്പുകൾക്കുമുമ്പിൽ നടന്ന സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു.