തിരുവനന്തപുരം: ഇന്നും 12നും നഗരൂർ രാജധാനി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രൊബേഷണറി ഓഫീസറുടെ തസ്തികയിലേക്കുള്ള പരീക്ഷയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് നഗരൂരിലെ രാജധാനി കോളേജിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04712323886, 9495099902 ആറ്റിങ്ങൽ 04702622202, 9188526718 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.