general

നെയ്യാറ്റിൻകര: ജാർഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനായി നിലകൊള്ളുകയും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമിക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ ബാലരാമപുരം സോണൽ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നെയ്യാറ്റിൻകര കൊടങ്ങാവിള കുരിശടിക്ക് മുന്നിൽ നടന്ന പ്രതിഷേധം കെ.എൽ.സി.എ രൂപത ജനറൽ സെക്രട്ടറി ടി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡന്റ് വികാസ് കുമാർ എൻ.വി. അദ്ധ്യക്ഷത വഹിച്ചു. കെഎൽ.സി.എ രൂപത ട്രഷറർ വിജയകുമാർ, എക്സിക്യൂട്ടീവ് അംഗം ജസ്റ്റസ്, സോണൽ വൈസ് പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോൺ, സെക്രട്ടറി ജോയി സി,​ ഫൊറോന ആനിമേറ്റർ സജി, ജസീന്ത, കെ.സി.വൈ.എം മുൻ രൂപത പ്രസിഡന്റ് അരുൺ തോമസ്, ജോയി, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ സ്റ്റാൻ സ്വാമിക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് ഭരണകൂട ഭീകരതക്കെതിരെ കെഎൽസിഎ ബാലരാമപുരം സോണൽ സമിതി പ്രതിഷേധ ജ്വാല തെളിയിക്കുന്നു.