കാട്ടാക്കട: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എരുമക്കുഴി സുനി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ, സാജൻ ഉത്തരംകോട് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
കോൺഗ്രസ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി പേഴുംമൂട് പെട്രോൾ പമ്പിൽ സംഘടിപ്പിച്ച ഒപ്പുശേഖരണം പരിപാടി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി, ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ, വീരണകാവ് മണ്ഡലം പ്രസിഡന്റ് എസ്.വി.ഗോപകുമാർ,എ.സുകുമാരൻ നായർ, കട്ടയ്ക്കോട് തങ്കച്ചൻ, എൽ.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, എ.കെ.ആഷിർ, യു.ബി.അജിലാഷ്, റിജു വർഗീസ്, സോണിയ ഇ.കെ, എന്നിവർ സംസാരിച്ചു.
ഫോട്ടോ...............ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റി നടത്തിയ ഒപ്പ് ശേഖരണം ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു.