gouri-amma

തിരുവനന്തപുരം: ജനഹൃദയങ്ങളിൽ ജീവിച്ച് അടിസ്ഥാനവിഭാഗത്തിനായി പോരാട്ടവീര്യം നെഞ്ചിലേറ്റിയ മികച്ച ഭരണാധികാരിയായിരുന്നു കെ.ആർ. ഗൗരിഅമ്മയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.എസ്.എസ് ജനറൽ സെക്രട്ടറി എ.എൻ. രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. ഗൗരിഅമ്മ ആത്മബന്ധമുള്ള നേതാവായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി അവരെ പുറത്താക്കുന്നതിന് മുമ്പ് നടത്തിയ ആദ്യപാപം സി.പി.ഐ-സി.പി.എം ഭിന്നിപ്പായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം. വിജയകുമാർ, സി.പി. ജോൺ, കെ.കെ. ഷാജു, എ.വി. താമരാക്ഷൻ, അഡ്വ. സഞ്ജീവ് സോമരാജൻ, ബാലരാമപുരം സുരേന്ദ്രൻ, ആർ. പൊന്നപ്പൻ, മലയിൻകീഴ് നന്ദകുമാർ എന്നിവർ സംസാരിച്ചു.