son-of

അമർനാഥിനെ നായകനാക്കി ഫിലിം ഫോർട്ട് പ്രൊഡക്ഷൻസ് നിർമിച്ച 'സൺ ഒഫ് അലിബാബ നാൽപ്പത്തൊന്നാമൻ' ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി പോസ്റ്റർ പുറത്തിറക്കി. സിനിമാ താരങ്ങളായ അജു വർഗീസ്, മകബൂൽ സൽമാൻ, കോട്ടയം നസീർ എന്നിവരുടെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. നവാഗതരായ അമർനാഥ്, വിനീഷ് വിജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നെജീബലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുനിൽ സുഗത, ബിനീഷ് ബാസ്റ്റിൻ, ചാള മേരി, വി.കെ ബൈജു ,ശിവജി ഗുരുവായൂർ ,അനീഷ് രവി , അനിയപ്പൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ഹാസ്യത്തിനും സസ്‌പെൻസിനും പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വി.വി.വിനയനാണ്. അന്തരിച്ച നടൻ ശശി കലിംഗ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നജീബ് ഷായാണ്. ശബരീഷ്.കെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വരികൾ ഏങ്ങണ്ടിയൂർ ചദ്രശേഖറിന്റേതാണ്. എഡിറ്റർ: കുമാരവേൽ. പി.ആർ.ഒ: സുനിത സുനിൽ.