ചിറയിൻകീഴ്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധനവില വർദ്ധനയ്ക്കെതിരെ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിന് വേണ്ടി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഴൂരിലെ കോൺഗ്രസ് പ്രവർത്തകർ കോട്ടറക്കരി പെട്രോൾ പമ്പിന് മുന്നിൽ ഒപ്പ് ശേഖരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ആദ്യ ഒപ്പിട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച് സജീവ് സ്വാഗതം പറഞ്ഞു. ബി.എസ് അനൂപ്, കെ.ഓമന, ജി.സുരേന്ദ്രൻ, വി.കെ.ശശിധരൻ, എസ്.ജി.അനിൽകുമാർ,മാടൻവിള നൗഷാദ്, അഴൂർ വിജയൻ, പി. ഷീജ, ജയാസജിത്ത്, സുജ.പി, എസ്.വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.