കിളിമാനൂർ:ഇന്ധന പാചക വാതക വിലവർദ്ധനയിൽ പ്രതിക്ഷേധിച്ച് എ.ഐ.വൈ.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രതിഷേധം സംഘടിപ്പിച്ചു.പഴയകുന്നുമ്മേൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടത്തുമല പോസ്റ്റാഫീന് മുൻപിൽ നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് രതീഷ് വല്ലൂർ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം മണ്ഡലം സെക്രട്ടറി റഹീം നെല്ലിക്കാട് ഉദ്ഘാടനം ചെയ്തു. കരവാരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം കല്ലമ്പലം പെട്രോൾപമ്പിന് മുൻപിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ആർ.രാജീവ് ഉദ്ഘാടനം ചെയ്തു.പുളിമാത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം എ.ഐ.എസ്. എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്.രാഹുൽരാജ് ഉദ്ഘാടനം ചെയ്തു.