കല്ലറ: സി.പി.എം ഇടപെടലിൽ കല്ലറ പഞ്ചായത്തിലെ കൊവിഡ് വാക്സിൻ വിതരണത്തിൽ വ്യാപക ക്രമക്കേടെന്നും, വാക്സിൻ പിൻവാതിൽ വിതരണമാണെന്നും ആരോപിച്ച് കോൺഗ്രസ് മുതുവിള - കല്ലറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കല്ലറ സി.എച്ച്.സി യ്ക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു. യു. ഡി.എഫ്. വാമനപുരം നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻ.അനിൽകുമാർ
ഉദ്ഘാടനം നിർവഹിച്ചു.ക്രമക്കേടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കല്ലറ മണ്ഡലം പ്രസിഡന്റ് കല്ലറ ബിജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽസെക്രട്ടറിമാരായ ആനാംപച്ച സുരേഷ്, ഡോ.വി.എൻ. സുഷമ, മുതുവിള മണ്ഡലം പ്രസിഡന്റ് പി.എസ്സ് ശ്രീലാൽ, പാട്ടറ ബേബിപിള്ള, ബിജുലാൽ പെരുമ്പേലി എന്നിവർ സംസാരിച്ചു.