amirkhan

ഹോ​ളി​വു​ഡ് ​ക്ളാ​സി​ക്കു​ക​ളി​ലൊ​ന്നാ​യ​ ​ടോം​ ​ഹാ​ങ്ക്‌​സ് ​ചി​ത്രം​ ​ഫോ​റ​സ്റ്റ് ​ഗം​പി​ന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​യ​ ​ലാ​ൽ​സിം​ഗ് ​ഛ​ദ്ദ​യു​ടെ​ ​പു​തി​യ​ ​ഷെ​ഡ്യൂ​ൾ​ ​കാ​ശ്മീ​രി​ൽ​ ​തു​ട​ങ്ങി.​ ​ആ​മി​ർ​ഖാ​ൻ​ ​ടൈ​റ്റി​ൽ​ ​റോ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തെ​ലു​ങ്ക് ​താ​രം​ ​നാ​ഗ​ചൈ​ത​ന്യ​യും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര​നാ​യ​ ​ബാ​ല​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ലാ​ൽ​സിം​ഗ് ​ഛ​ദ്ദ​യി​ൽ​ ​നാ​ഗ​ചൈ​ത​ന്യ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
പാ​ര​മൗ​ണ്ട് ​പി​ക്‌​ചേ​ഴ്സ്,​ ​വ​യാ​കോം​ 18​ ​എ​ന്നീ​ ​നി​ർ​മ്മാ​ണ​ക്ക​മ്പ​നി​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​ആ​മി​ർ​ഖാ​ൻ​ ​പ്രൊ​ഡ​ക്ഷൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​അ​ദ്വൈ​ത് ​ച​ന്ദ്ര​നാ​ണ്. കാ​ൽ​നൂ​റ്റാ​ണ്ട് ​മു​ൻ​പ് ​റി​ലീ​സാ​യ​ ​ഫോ​റ​സ്റ്റ് ​ഗം​പി​ൽ​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തി​യാ​ണ് ​ലാ​ൽ​ ​സിം​ഗ്‌​ഛ​ന്ദ​ ​ഒ​രു​ക്കു​ന്ന​ത്.​ ​മൂ​ന്ന് ​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​ഫോ​റ​സ്റ്റ് ​ഗം​പി​ന്റെ​ ​റീ​മേ​ക്ക് ​അ​വ​കാ​ശം​ ​ആ​മി​ർ​ഖാ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ഇ​ന്ത്യ​യി​ലെ​ ​നൂ​റി​ലേ​റെ​ ​ലൊ​ക്കേ​ഷ​നു​ക​ളി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ചി​ത്രം​ ​ക്രി​സ്മ​സി​ന് ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​തീ​രു​മാ​നം.
ഷാ​രൂ​ഖ്‌​ഖാ​നും​ ​സ​ൽ​മാ​ൻ​‌​ഖാ​നും​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.​ ​ക​രീ​ന​ക​പൂ​റാ​ണ്നാ​യി​ക.