തിരുവനന്തപുരം: ആയുർവേദത്തിലെ ശാസ്ത്രീയ രീതികൾ പിന്തുടരുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്ന ഡോ. പി.കെ. വാര്യർ വൈദ്യശാസ്ത്രത്തിന്റെ ആധുനീകരണത്തിന് നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. ആരോഗ്യമുള്ളതും അന്തസ്സാർന്ന ജീവിതം നയിക്കുന്നതുമായ ഒരു സമൂഹം സ്വപ്നം കണ്ട മനുഷ്യസ്‌നേഹിയുടെ നിര്യാണം വൈദ്യശാസ്ത്രത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും അനുശോചനം അറിയിക്കുന്നതായും അദ്ദേഹത്തിന്റെ ആത്മാവ് മുക്തി പ്രാപിക്കട്ടെയെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.