mezhukuthiri-kathichu-pre

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും തെരുവ് വിളക്കുകൾ കത്താത്തതിനാൽ സി.പി.എമ്മും നാട്ടുകാരുമായി ചേർന്ന് വഞ്ചിയൂർ ജംഗ്ഷനിൽ റാന്തൽ, മെഴുകുതിരി എന്നിവ കത്തിച്ച് പ്രതിഷേധിച്ചു. പുതിയ ഭരണസമിതി നിലവിൽ വന്ന് 6 മാസം കഴിഞ്ഞിട്ടും കേടായ ലൈറ്റുകൾ ശരിയാക്കാനോ പുതിയത് സ്ഥാപിക്കാനോ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. മുൻ എം.എൽ.എ, എം.പി ഫണ്ടുകൾ ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാ ജംഗ്ഷനുകളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെയും അറ്റകുറ്റപ്പണികൾ നടക്കാറില്ല. വഞ്ചിയൂരിൽ അറവ് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിച്ച് തെരുവ് വിളക്കുകൾ കത്തിക്കുന്ന പദ്ധതിയും ഉപേക്ഷിച്ചതായാണ് സമരക്കാരുടെ ആരോപണം. അറ്റകുറ്റപ്പണികൾ നടത്തി വിളക്കുകൾ പ്രവർത്തനയോഗ്യമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.