shahbaz-aman

ജോജു ജോർജ് നായകനാകുന്ന പാൻ ഇന്ത്യൻ സിനിമയായ പീസിൽ പരീക്ഷണാത്മക ഗാനമാലപിച്ച് ഷാഹ്‌ബാസ് അമൻ. സൻഫീർ. കെ. സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആക്ഷേപഹാസ്യ സ്വഭാവമുള്ള ''മാമാ... ചായേൽ ഉറുമ്പ്." എന്നു തുടങ്ങുന്ന ഗാനമാണ് ഷാഹ്‌ബാസ് അമൻ പാടിയത്. സംവിധായകന്റെ തന്നെ വരികൾക്ക് ജുബൈർ മുഹമ്മദാണ് സംഗീതം പകർന്നത്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പീസിലെ ഈ ഗാനം ഉടൻ റിലീസ് ചെയ്യും.

ജോജു ജോർജിനൊപ്പം അനിൽ നെടുമങ്ങാട്, ശാലു റഹിം, രമ്യാനമ്പീശൻ, ആശാശരത്, സിദ്ദിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അർജുൻ സിംഗ്, പൗളി വിത്സൻ തുടങ്ങിയവരും പീസിലണിനിരക്കുന്നുണ്ട്.

സംവിധായകന്റെ കഥയ്ക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നു. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, കലാസംവിധാനം: ശ്രീജിത്ത് ഒടക്കാലി, വസ്ത്രാലങ്കാരം : ജിഷാദ് ഷംസുദ്ദീൻ, മേയ്ക്കപ്പ്: ഷാജി പുൽപ്പള്ളി. ബാദുഷയാണ് പ്രൊഡക്‌ഷൻ ഡിസൈനർ. സൗണ്ട് മിക്സിംഗ്: അജയൻ അടാട്ട്.

സ്‌ക്രിപ്ട് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരനാണ് പീസ് നിർമ്മിക്കുന്നത്.