industrialization

തിരുവനന്തപുരം: കേരളം കൂടുതൽ വ്യവസായ സൗഹൃദമെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. ആഗോള നിക്ഷേപ സംഗമത്തിൽ ഒപ്പിട്ട ധാരണാ പത്രങ്ങളിൽ നല്ലൊരു വിഭാഗം പ്രവർ‌ത്തനം തുടങ്ങി.

10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായം മൂന്നു വർഷം വരെ സ്വയം സർട്ടിഫിക്കറ്ര് സംവിധാനത്തിൽ പ്രവർത്തിക്കാം.അതുകഴിഞ്ഞ് ലൈസൻസ് നേടിയാൽ മതി. 2020 ജനുവരിയിൽ ഇതാരംഭിച്ചതു മുതൽ 11,​878 എം.എസ്.എം.ഇ സർട്ടിഫിക്കറ്രുകൾ നൽകി.

50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസും ക്ലിയറൻസ് സർട്ടിഫിക്കറ്രുകളും നൽകുന്നുണ്ട്.

കെ.സ്വിഫ്റ്ര് സമ്പ്രദായത്തിലൂടെ (കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്സി ഫോർ ഫാസ്റ്ര് ആൻ‌ഡ് ട്രാൻസ്പാരന്റ് ക്ലിയറൻസ്)​ മറ്രെല്ലാ തടസങ്ങളും മാറ്രി 21 വകുപ്പുകളുടെ 75 ലധികം സേവനങ്ങളാണ് നൽകുന്നത്. 2019ൽ ആരംഭിച്ച ഈ സംവിധാനത്തിൽ 10,000 സംരംഭകർ രജിസ്റ്രർ ചെയ്തു. 57 ശതമാനത്തിനും അംഗീകാരമായി.3600 കോടി രൂപയുടെ നിക്ഷേപവും 34700 പേർക്ക് ജോലിയും നൽകുന്ന പദ്ധതികളാണിത്.

നിക്ഷേപകരുടെ വരവ്

2020ലെ ആഗോള നിക്ഷേപക സംഗമത്തിൽ ഒപ്പിട്ടത് 100355 കോടി രൂപ വരുന്ന 34 ധാരണ പത്രങ്ങളും 117 താല്പര്യപത്രങ്ങളും.

കൊവിഡ് ഉണ്ടായിട്ടും ഇതുവരെ 406 കോടി രൂപയുടെ 17 പദ്ധതികൾ പ്രവർത്തനം തുടങ്ങി. 7120 കോടി രൂപയുടെ 59 പദ്ധതികൾ പുരോഗതിയിലാണ്.

ഭൂമി നൽകും

വിലയുടെ 20ശതമാനം മാത്രം അടച്ചാൽ വ്യവസായത്തിന് ഭൂമി നൽകും. ബാക്കി തുക 5 വർഷത്തിനുള്ളിൽ നൽകിയാൽ മതി.

കൊച്ചി- ബംഗളൂരു ഇടനാഴിയിൽ 2098 ഏക്കർ‌ ഭൂമി ലഭ്യമാക്കും. ആലപ്പുഴ,​ കണ്ണൂർ,​ കോഴിക്കോട് ജില്ലകളിൽ 378 ഏക്കർ‌ ഭൂമി കൈവശമുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി 248 ഏക്കർ ഇതുവരെ നൽകിയിട്ടുണ്ട്.

`വ്യവസായ പാർക്കുകളെ വികസിപ്പിക്കാനും നിക്ഷേപകരെ ആകർഷിക്കാനും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കും.'

-മന്ത്രി പി.രാജീവ്