thamb

നെയ്യാറ്റിൻകര: ഭരണകൂട ഭീകരതയ്ക്കെതിരെ നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച കോൺഗ്രസ് കൂട്ടായ്മയും ദീപം തെളിക്കലും കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. ആദിവാസി ഗോത്ര മേഖലകളിൽ ഭരണകൂടത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഇന്ത്യൻ ഭരണാധികാരികളുടെ ഇരയാണ് ഫാ.സ്റ്റാൻ സ്വാമിയുടെ മരണമെന്നും ഇന്ത്യയുടെ മതേതര ജനാധിപത്യത്തിന് തീരാക്കളങ്കമാണിതെന്നും തമ്പാനൂ‌ർ രവി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, സോളമൻ അലക്സ് , ആർ.സെൽവരാജ്, മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്‌ളിൻ, ആർ.അജയകുമാർ, അമരവിള മാധവൻകുട്ടി, പി.സി.പ്രതാപൻ ,എം.സി.സെൽവരാജ്, രാജശേഖരൻ നായർ, തിരുപുറം രവി എന്നിവർ പങ്കെടുത്തു.

caption: നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ് കൂട്ടായ്മയും ദീപം തെളിക്കലും കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്യുന്നു