നെയ്യാറ്റിൻകര: വണ്ടിപ്പെരിയാറിൽ ഡി.വൈ.എഫ്.ഐ നേതാവ് ബാലികയെ പീഡിപിച്ചശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ പന്തം തെളിയിച്ച് പ്രതിഷേധിച്ചു. പെരുങ്കടവിള ജംഗഷനിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബ്രമിൻ ചന്ദ്രൻ, നിർമ്മല, ആങ്കോട് രാജേഷ്, അനൂപ് പാലിയോട്, മാരായമുട്ടം സന്തോഷ്, സുരേഷ് വട്ടപറമ്പിൽ, സാം കുമാർ ചെമ്പൂര്, അലക്സ് ജെയിംസ്, പെരുങ്കടവിള കൃഷ്ണ ശേഖർ, രാഹുൽ ദേവൻ തുടങ്ങിയവർ പങ്കെടുത്തു.