പാറശാല:പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെങ്കൽ, ഉദിയൻകുളങ്ങര മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഉദിയൻകുളങ്ങര പെട്രോൾ പമ്പിന് മുന്നിൽ വാഹന ഉടമകളിൽ നിന്നും ഒപ്പ് ശേഖരം നടത്തി. പ്രതിഷേധ സമരത്തിൻറെ ഭാഗമായ ഒപ്പുശേഖരം ഡി.സി.സി ജനറൽ സെക്രട്ടറി വട്ടവിള വിജയൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ.സൈമൺ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,മണ്ഡലം പ്രസിഡൻറുമാരായ അഡ്വ.എൻ.പി.രജ്ഞിത് റാവു,ആറയൂർ രാജശേഖരൻ നായർ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഉഷാകുമാരി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈ.ആർ.വിൻസെന്റ്,താമരവിള വിജയൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെങ്കൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന ഉടമകളിൽ നിന്നും ഒപ്പ് ശേഖരം നടത്തുന്നു