നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിൽ സജിൻദാസിന്റെ ഉടമസ്ഥതയിലുള്ള ഹോട്ട് വീൽസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയും ടാബും മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്ന് നെയ്യാറ്രിൻകര സി.ഐ വി.എൻ. സാഗർ അറിയിച്ചു.