പാറശാല:സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊറ്റ എന്ന പ്രദേശം കേന്ദ്രീകരിച്ച് പുതിയ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദ് കുമാർ ബ്രാഞ്ച് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.സി.പി.ഐ സെക്രട്ടേറിയറ്റ് അംഗം എൽ.ശശികുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശശിധരൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.വിജയൻ,ഡി.എസ്.രാമചന്ദ്രൻ നായർ,സുനി,അജികുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് കമ്മിറ്റിക്ക് മുന്നിൽ കൊടിമരം സ്ഥാപിച്ച് കൊടി ഉയർത്തി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പൊറ്റ ബ്രാഞ്ച് സെക്രട്ടറിയായി അജികുമാറിനെ തിരഞ്ഞെടുത്തു.