പാറശാല:കാരോട് പഞ്ചായത്തിലെ പഴയ ഉച്ചക്കടയിൽ എ.ഐ.വൈ.എഫ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു.പഞ്ചായത്തിലെ 152 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും നൽകി. എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയുമായ എ.എസ്.ആനന്ദ് കുമാർ പരിപാടി ഉദ്ഘാടനംചെയ്തു.മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ.ശശികുമാർ,കാരോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശശിധരൻ,പി.വിജയൻ,ഡി.എസ്.രാമചന്ദ്രൻ നായർ,എസ്.രാജൻ,പി.ജി.സുരേഷ് കുമാർടി.ആർ.അനീഷ്,ജെ.ലത, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.