കാട്ടാക്കട:കാട്ടാക്കടയിൽ ശക്തമായ മഴസമയത്ത് റോഡിൽ കുഴിയടയ്ക്കൽ. കാട്ടാക്കട ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കാണ് ചെറിയ പിക്ക്അപ്പ് വാനിൽ ടാർ മിശ്രിതം ചാക്കിലാക്കി തൊഴിലാളികളെത്തിയത്. മഴ പെയ്തുകൊണ്ടിരിക്കെ തന്നെ വെള്ളം നിറഞ്ഞ റോഡിലെ കുഴികളിൽ ടാർ മിശ്രിതം തട്ടി നിരത്തുകയാണുണ്ടായത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലെ കുഴികൾ അടയ്ക്കുന്നത് പ്രതിക്ഷേധത്തിനിടയാക്കിയെങ്കിലും കരാറുകാരുടെ ഒപ്പം ഉണ്ടായിരുന്നവരും തൊഴിലാളികളും പ്രതിക്ഷേധം വകവയ്ക്കാതെ കുഴിയടക്കൽ തുടർന്നു. കുഴിയടയ്ക്കൽ പണി പൂർത്തിയാകും മുൻപ് തന്നെ കുഴികളിലെ ടാർ റോഡിൽ നിരക്കുകയും ചെയ്തു.
ഫോട്ടോ..............കാട്ടാക്കട ജംഗ്ഷനിൽ മഴകാലത്ത് റോഡിൽ കുഴിയടപ്പ് നടത്തിയപ്പോൾ.