ബാലരാമപുരം:കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടിയായ ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വീടുകളിൽ കുടുംബത്തോടൊപ്പം സത്യാഗ്രഹമിരുന്ന് പ്രതിഷേധിച്ചു.കോവളം മണ്ഡലത്തിൽ മിക്ക സ്ഥലങ്ങളിലും കോൺഗ്രസ് കുടുംബാംഗങ്ങൾ സത്യാഗ്രഹമിരുന്നു. അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ വസതിയിൽ നടന്ന സത്യാഗ്രത്തിൽ ഭാര്യ മേരിശുഭ, മക്കളായ അഭിജിത്ത്, ആദിത്യൻ, ആദ്യ എന്നിവർ സംബന്ധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോളിന്റെ വീട്ടിലെ സത്യാഗ്രത്തിൽ ഭാര്യ എ.പ്രേമ, മക്കളായ ആര്യ പോൾ, അനശ്വര പോൾ എന്നിവർ പങ്കെടുത്തു.. ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയന്റെ വീട്ടിൽ നടന്ന സത്യാഗ്രഹത്തിൽ ഭാര്യയും പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റുമായ മല്ലികാവിജയൻ, മക്കളായ ഹരികൃഷ്ണൻ, മണിലാൽ, കുടുംബാംഗങ്ങളായ അമ്മു, അശ്വതി,കോൺഗ്രസ് വാർഡ് സെക്രട്ടറിമാരായ ബി.അനി, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.