sabarimala

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി. കർക്കിടക മാസ പൂജകൾക്കായി 16ന് വൈകിട്ട് 5ന് നട തുറക്കും. 17 മുതൽ പ്രതിദിനം 5000 പേർക്ക് ദർശനത്തിന് അനുമതി നൽകും. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം. 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമായിരിക്കും അനുമതി. 21നു രാത്രി നടയടയ്ക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.