പാറശാല: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യവുമായി ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മറ്റി 'മകളേ മാപ്പ്' സാംസ്കാരിക ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ പീഡനത്തിനിരയായ് കൊല്ലപ്പെടുമ്പോൾ മലയാളി സാംസ്കാരിക നായകർ മാളത്തിലൊളിച്ചിരിക്കുകയാണെന്ന് സദസ് ഉദ്ഘാടനം ചെയ്ത സാംസ്കാരിക പ്രവർത്തകൻ ലാൽകമല പറഞ്ഞു. ബി.ജെ.പി പാറശാല നിയോജക മണ്ഡലം കൾച്ചർ സെൽ കുന്നത്തുകാലിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി.ജെ.പി പാറശാല നിയോജക മണ്ഡലം ഐ.ടി സെൽ കൺവീനർ ഐ.ടി.അഭിലാഷ്, എഴുത്തുകാരായ രതീഷ്കൃഷ്ണ, അരുവിയോട് സജി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി.നായർ, മണ്ഡലം പ്രസിഡന്റ് എം.പ്രദീപ് എന്നിവർ പങ്കെടുത്തു.
caption: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യവുമായി ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച 'മകളേ മാപ്പ്' സാംസ്കാരിക ഐക്യദാർഡ്യ സദസ് സാംസ്കാരിക പ്രവർത്തകൻ ലാൽകമല ഉദ്‌ഘാടനം ചെയ്യുന്നു.