vaccine

തിരുവനന്തപുരം: ജില്ലയിൽ വാക്സിൻ വിതരണത്തിൽ ഭരണകൂടം നിഷ്ക്രിയമാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്രി ആരോപിച്ചു. സി.പി.എം പ്രവർത്തകർക്കും ആശ്രിതർക്കും വാക്സിൻ വിതരണത്തിൽ പരിഗണന നൽകുകയാണ്. മണിക്കൂറുകൾ ക്യൂവിൽ നിന്നിട്ടും പൊതുജനങ്ങൾ വാക്സിൻ കിട്ടാതെ ബുദ്ധിമുട്ടുന്നു. രണ്ടാം വാക്സിന് സമയമായിട്ടും നൽകുന്നില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രിയിലും കൊവിഡ് ചികിത്സയ്ക്കാവശ്യമായ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും, വാക്‌സിൻ ചലഞ്ച് തുക എന്താവശ്യത്തിനാണ് ചെലവാക്കിയതെന്ന് പൊതുജനങ്ങളെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സൗജന്യമായി വാക്‌സിൻ വിതരണം നടപ്പാക്കിയ നരേന്ദ്രമോദി സർക്കാരിനെ യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, എസ്. സുരേഷ്, ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.