ബാലരാമപുരം:കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ ചേർന്ന് യുവതിയുടെ വിവാഹത്തിന് രണ്ട് ദിവസത്തെ വിവാഹസത്ക്കാരമൊരുക്കും.വിവാഹത്തലേന്ന് ചിക്കൻബിരിയാണിയും വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് സദ്യയും ഒരുക്കുമെന്ന് അന്നം പുണ്യം ചെയർമാനു ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വിൻസെന്റ് ഡി പോൾ അറിയിച്ചു.കോൺഗ്രസ് പ്രവർത്തകരായ നെല്ലിവിള സുരേഷ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ,​ എം.എസ്.മിഥുൻ,​കോട്ടുകാൽക്കോണം അനി,​ദ്വരരാജ് എന്നിവർ വിവാഹ സത്കാരത്തിന് നേത്യത്വം നൽകും.ലോക്ക് ഡൗണിൽ അന്നം പുണ്യം പദ്ധതി പ്രകാരം 35 ദിവസത്തോളം കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിഞ്ഞിരുന്നവർക്കും നിർദ്ധനർക്കും കോൺഗ്രസ് പ്രവർത്തകർ ഉച്ചയൂണ് എത്തിച്ചിരുന്നു.തുടർന്നാണ് വിവാഹവിരുന്ന് ഒരുക്കി പ്രവർത്തകർ മാതൃകയാവുന്നത്.