c

വർക്കല:മണമ്പൂർ ജയ കേരളം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സഹായമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി.മണമ്പൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും ഒറ്റൂർ പഞ്ചായത്തിലെ 7,9, എന്നീ വാർഡുകളിലുമുള്ള 30 വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോണും 10 വിദ്യാർത്ഥികൾക്ക് 10 മാസത്തേക്കുള്ള ഇന്റർനെറ്റ്‌ കണക്ഷനും ഉൾപ്പെടെ രണ്ടര ലക്ഷം രൂപ ചെലവിൽ ക്ളബിന്റെ നേതൃത്വത്തിൽ നൽകിയത്.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് വേണ്ടി അതാതു വാർഡ് മെമ്പർമാരാണ് മന്ത്രിയിൽ നിന്നും മൊബൈൽ ഏറ്റുവാങ്ങിയത്.പുഷ്പരാജൻ,എ.നഹാസ് പി.ബീന,നിമ്മി അനിരുദ്ധൻ,നിജിൻ മോഹൻ,ബിനു മണമ്പൂർ അമ്പാടി.എസ്.റാം എന്നിവർ പങ്കെടുത്തു.