ഉഴമലയ്ക്കൽ:പെട്രോൾ,ഡീസൽ,പാചക വാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.അഡ്വ.അടുർ പ്രകാശ് എംം.പി ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് എൻ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, ഡി.സി.സി മെമ്പർ സക്കീർ ഹുസൈൻ, പഞ്ചായത്ത് മെമ്പറന്മാരായ അരുവിയോട് സുരേന്ദ്രൻ,എ.ഒസൻകുഞ്ഞ്,കലാ മോൾ, കോൺഗ്രസ് ഓബി.സി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന സെക്രട്ടറി രാജേന്ദ്രബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുളപ്പട ഫിറോസ്,പേരില സൈജു,അനിൽകുമാർ എന്നിവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ കുടുംബ സത്യഗ്രഹവും നടന്നു,