pk-warrier

കൊച്ചി: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പി.കെ. വാര്യരുടെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ വീണാ ജോർജ്, ഡോ. ആർ ബിന്ദു, എം.വി. ഗോവിന്ദൻ മാസ്റ്റർ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, കെ. രാജൻ, പി. പ്രസാദ്, ചിഞ്ചുറാണി, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇ. ടി. മുഹമ്മദ് ബഷീർ എം.പി, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ. കെ.പി. മോഹനൻ തുടങ്ങിയവർ അനുശോചിച്ചു.