pin

തിരുവനന്തപുരം : കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനായാസമല്ലെന്നും കേരളത്തിൽ ഇതിനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഐ.സി.എം.ആറിന്റെ പഠനങ്ങൾ ആധാരമാക്കിയാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.

ഒരു നിശ്ചിത കാലയളവിൽ മദ്ധ്യപ്രദേശിൽ 1,33,000 അധിക മരണങ്ങൾ ഉണ്ടായെന്നാണ് കണക്കാക്കിയത്. എന്നാൽ 2461 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്തതിന്റെ 54 ഇരട്ടിയാണ് അവിടത്തെ മരണ കണക്ക്. ഇത്തരം പ്രശ്‌നങ്ങൾ കേരളത്തിലില്ല. ആദ്യ തരംഗ സമയത്ത് ഇന്ത്യയിൽ 21പേരിൽ രോഗബാധ ഉണ്ടാകുമ്പോഴാണ് ഔദ്യോഗികമായി ഒരാളുടെ രോഗം റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ 30കേസുകൾ ഉണ്ടാകുമ്പോഴായിരുന്നു ഒന്ന് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ മൂന്നു കേസുകൾ ഉണ്ടാകുമ്പോൾ ഒരു കേസ് റിപ്പോർട്ട് ചെയ്യാൻ സാധിച്ചു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

18​ന് ​മു​ക​ളി​ലു​ള്ള​ 43​ശ​ത​മാ​നം​ ​പേ​രി​ൽ​ ​ആ​ദ്യ​ ​ഡോ​സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ 43​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​(1,14,54,325​)​ ​ആ​ദ്യ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​റി​യി​ച്ചു.​ ​വെ​ള്ളി​യാ​ഴ്ച​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കാ​ണി​ത്.​ 16.49​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​(39,58,115​)​ ​ര​ണ്ടാം​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി.​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഡോ​സ് ​ചേ​ർ​ത്ത് ​ആ​കെ​ 1,54,12,440​ ​പേ​രാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 1,46,14,580​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​ല​ഭി​ച്ച​ത്.​ ​പ്ര​തി​ദി​നം​ ​ര​ണ്ട​ര​ ​മു​ത​ൽ​ 3​ ​ല​ക്ഷം​ ​വ​രെ​ ​പേ​ർ​ക്ക് ​വാ​ക്‌​സി​ൻ​ ​ന​ൽ​കാ​നാ​ണ് ​സം​സ്ഥാ​നം​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.