തിരുവനന്തപുരം: മുൻകൂട്ടി തുക അടച്ച് ബെവ്കോ കൗണ്ടറുകളിൽ നിന്ന് മദ്യം നൽകാൻ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും. മറ്റ് ശാസ്ത്രീയ വഴികളും തേടും. ക്യൂ ഇല്ലാതാക്കാനുള്ള നടപടികളാണ് നടത്തിവരുന്നത്.