കല്ലമ്പലം:മഴക്കാല പൂർവ രോഗങ്ങളിൽ നിന്ന് മുക്തി നേടാനായി സർക്കാർ ആഹ്വാനം ചെയ്ത പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കടുവയിൽ സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കടുവയിൽ മുതൽ കൊച്ചുകലുങ്ക് വരെ റോഡിനിരുവശവുമുള്ള പാഴ്ചെടികൾ ഉൾപ്പെടെ വെട്ടി വൃത്തിയാക്കി ശുചീകരണം നടത്തി.അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ശശിധരൻ,സെക്രട്ടറി ഖാലിദ് പനവിള,ട്രഷറർ റാഫി, ഭാരവാഹികളായ ഷാജി പുന്നവിള,ശ്രീകുമാർ,മോഹനൻ,നാസർ,സോശേഖരൻ,ഷാജഹാൻ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.