പാലോട്: നന്ദിയോട് പഞ്ചായത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് ശേഷം രോഗവ്യാപനം കൂടുന്നു. പാലുവള്ളി വാർഡിൽ ഒരു വിവാഹചടങ്ങിനെ തുടർന്നും തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലും ഉണ്ടായ രോഗവ്യാപനത്തിൽ ഇതുവരെ രോഗികളുടെ എണ്ണം രണ്ടു ദിവസം കൊണ്ട് 35 ആയി ഉയർന്നിട്ടുണ്ട്. ആലുംകുഴി വാർഡിൽ 22 പോസിറ്റീവ് കേസുകൾ നിലവിലുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി തൊഴിലുറപ്പിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതുമാണ്. രോഗവ്യാപനവും ടി.പി.ആർ ഉം കൂടിയാൽ വീണ്ടും കർശന നിയന്ത്രണങ്ങൾ കൂടുതലുളള കാറ്റഗറിയിലേക്കു പഞ്ചായത്തായി മാറാൻ സാധ്യതയുണ്ട്. ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ സഹകരിച്ചെങ്കിൽ മാത്രമേ വീണ്ടും ഒരു അടച്ചുപൂട്ടൽ ഒഴിവാക്കാൻ കഴിയുകയുള്ളൂ. വിവാഹ ചടങ്ങുകളിൽ അനുവദിച്ചിട്ടുളളതിൽ കൂടുതൽ ആൾക്കാർ പങ്കെടുപ്പിച്ചാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പാലോട് പൊലീസ് അറിയിച്ചു.