solo

നെയ്യാറ്റിൻകര: പെട്രോൾ-ഡീസൽ-പാചക വാതക വില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത കുടുംബസത്യാഗ്രഹത്തിന്റെ ഭാഗമായി മുൻ യു.ഡി.എഫ് ജില്ലാ ചെയർമാനും കെ.പി.സി.സി അംഗവുമായ സോളമൻ അലക്സിന്റെ കടുംബാംഗങ്ങൾ വീടിനുമുന്നിൽ സമരം നടത്തി.കുടുംബാഗങ്ങളായ മുൻ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ലളിത ടീച്ചർ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീനോ അലക്സ് എന്നിവർ പങ്കെടുത്ത സമരത്തിൽ മണ്ഡലം പ്രസിന്റുമാരായ സെൽവരാജ്,അഡ്വ.പ്രതാപ്,ബ്ലോക്ക് സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ,അമരവിള സുദേവകുമാർ,ഐ.എൻ.ടി.യു.സി നേതാവ് പത്താംകല്ല് സുഭാഷ്,സേവാദൾ പ്രവർത്തകൻ സാബു,ബോവാസ് എന്നിവർ പങ്കെടുത്തു.

caption യു.ഡി.എഫ് ആഹ്വാനം ചെയ്ത കുടുംബ സത്യാഗ്രഹത്തിന്റെ ഭാഗമായി മുൻ യു.ഡി.എഫ് ജില്ലാ ചെയർമാനും കെ.പി.സി.സി അംഗവുമായ സോളമൻ അലക്സിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ സമരം