sayahna-dharna

കല്ലമ്പലം:കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആർ.എസ്.പി നാവായിക്കുളം, ചെമ്മരുതി ലോക്കൽ കമ്മിറ്റികൾ സംയുക്തമായി കൊവിഡ് മാനദണ്ഡം പാലിച്ച് കല്ലമ്പലം ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ കേന്ദ്ര സമിതി അംഗം കെ.എസ്.സനൽ കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ബിന്നി അദ്ധ്യക്ഷത വഹിച്ചു. വർക്കല മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ സ്വാഗതവും നാവായിക്കുളം എൽ.സി.എസ് പുലിയൂർ ചന്ദ്രൻ നന്ദിയും പറഞ്ഞു.സെക്രട്ടറിയേറ്റ് അംഗം ചന്ദ്രബാബു,ഡി.ഇ.സി അംഗം രാധാകൃഷ്ണ കുറുപ്പ്,ഡി.സി അംഗം ജ്യോതിബാബു,ചെമ്മരുതി എൽ.സി.എസ് ശിവപുരം അശോകൻ,മുട്ടപ്പലം ഷാജികുമാർ,സുമനസൻ എന്നിവർ പങ്കെടുത്തു.