vld-2

വെള്ളറട: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും കോവിലുവിളയിലും പരിസര പ്രദേശങ്ങളിലും വ്യാപക വാഴകൃഷി നാശം. കക്കോട്ടുപാറ കുളത്തിൻകര വീട്ടിൽ രാജേന്ദ്രൻ കലങ്ങറപ്പാറയിൽ ത്യാഗരാജൻ, ആനാവൂർ വേലപ്പൻ തുടങ്ങിയവരുടെ ആയിരത്തിലധികം വാഴകളാണ് നശിച്ചത്. കുലയ്ക്കാറായ 400 ഓളം ഏത്തവാഴകളും നൂറോളം രസകദളി വാഴയും കൂടാതെ കപ്പയും പൂർണമായി കാറ്റിൽ ഒടിഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശങ്ങളിൽ ശക്തമായ കാറ്റാണ് വീശുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർക്ക് വ്യാപകമായ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.