satheesh

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 20,000കിലോ റേഷൻ അരിയുമായി ഒരാളെ പൊലീസ് പിടികൂടി. കരിങ്കൽ, തൂപ്രമാല സ്വദേശി പാപനാശത്തിന്റെ മകൻ സതീഷ് (26) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. അരി കടത്തുന്നതായി മാർത്താണ്ഡം എസ്.ഐ മുത്തുകൃഷ്ണൻ ലഭിച്ച വിവരത്തെ തുടർന്ന് മാർത്താണ്ഡം ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് അരി പിടികൂടിയത്. പിടികൂടിയ അരിയും ലോറിയും നാഗർകോവിൽ ഫുഡ്‌ സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി. പ്രതിയെ റിമാൻഡ് ചെയ്തു.