binil

നെയ്യാറ്റിൻകര: മാരായമുട്ടം മണലുവിള ഇന്ദിരാജി കലാകായിക സംസ്കാരിക വേദിയാരംഭിച്ച "കൂടെയുണ്ട് ഇന്ദിരാജി" പദ്ധതിയിലൂടെ പെരുങ്കടവിള പഞ്ചായത്തിലെ നിർദ്ധനരായ കിടപ്പുരോഗികൾക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കും നോക്കാൻ ആളില്ലാത്തവർക്കും ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ നൽകും. ഇന്ദിരാജി കാലാകായിക സംസ്കാരിക വേദി പ്രസിഡന്റ് ബിനിൽ മണലുവിള ഉദ്ഘാടനം നി‌ർവഹിച്ച ചടങ്ങിൽ സമിതി പ്രസിഡന്റ് പുനയൽ സന്തോഷ്, ദളിത് കോൺഗ്രസ് ജില്ല സെക്രട്ടറി അയിരുർ സുഭാഷ്, സമിതി സെക്രട്ടറി അനുപ് മാരായമുട്ടം, യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം വെസ് പ്രസിഡന്റ് രാഹുൽ ദേവ് അരുവിപുറം, ചപ്പാത്ത് ഫ്രാൻസിസ്, ചുളളിയൂർ വിജിൻ എന്നിവർ പങ്കെടുത്തു.

caption: "കൂടെയുണ്ട് ഇന്ദിരാജി" പദ്ധതിയിലൂടെ നിർദ്ധനർക്കുളള സഹായം ഇന്ദിരാജി കലാ കായിക സംസ്കാരിക വേദി പ്രസിഡന്റ് ബിനിൽ മണലുവിള കൈമാറുന്നു