വിതുര:പെട്രോൾ,ഡീസൽ,പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആനപ്പാറ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പുശേഖരണം ഡി.സി.സി അംഗം വി.അനിരുദ്ധൻനായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഡി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ആനപ്പാറ വാർഡ് മെമ്പർ വിഷ്ണുആനപ്പാറ,മഹിളാകോൺഗ്രസ് ജില്ലാസെക്രട്ടറി ലേഖാകൃഷ്ണകുമാർ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എ.ഇ.ഇൗപ്പൻ,പി.കെ.റോബിൻസൺ,മോഹൻകുമാർ എന്നിവർ പങ്കെടുത്തു.കോൺഗ്രസ് വിതുര മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പുശേഖരണം കോൺഗ്രസ് ജില്ലാജനറൽ സെക്രട്ടറി എൽ.കെ.ലാൽറോഷിൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്,ബ്ലോക്ക് ജനറൽ സെക്രട്ടറി ലാൽറോയി,മണ്ഡലം ഭാരവാഹികളായ ബി.എൽ.മോഹനൻ,മണ്ണറവിജയൻ,കെ.ആർ.വിജയൻ,പി.കെ.റോബിൻസൺ, സന്തോഷ്കുമാർ,എ.അനി,ചരുവിളരാജു, കൃഷ്ണൻനായർ,ജയചന്ദ്രൻനായർ,ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.