
വിതുര: സി.പി.ഐ തൊളിക്കോട് പനയ്ക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃകാപരമായി കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ ആരോഗ്യപ്രവർത്തകരെ ആദരിച്ചു.കൂടാതെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, പനയ്ക്കോട് മേഖലയിൽ നിന്നും സി.പി.ഐയിൽ ചേർന്നവർക്ക് അംഗത്വം നൽകുകയും ചെയ്തു.സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.പനയ്ക്കോട് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷെമീം പുളിമൂട്,ടി.നിധീഷ്,സന്തോഷ് വിതുര,പുള്ളിക്കോണം രാജു, സോമശേഖൻനായർ,നിസാം,തുളസീധരൻ,ഷിനു.ബി,വിശാഖ്.ആർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ:മാതൃകാപരമായി കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ തൊളിക്കോട് പനയ്ക്കോട് മേഖലയിലെ ആരോഗ്യപ്രവർത്തകരെ സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് പൊന്നാടഅണിയിച്ച് ആദരിക്കുന്നു