general

ബാലരാമപുരം: കിടപ്പു രോഗികൾക്ക് സാന്ത്വനമായി മെഡിവിംഗ്സ് കേരള. ജില്ലയിലെ മരുന്നുവിതരണക്കാരുടെയും ഡോക്ടർമാരുടെയും കൂട്ടായ്മ പാലിയേറ്റീവ് കെയർ കിടപ്പു രോഗികൾക്ക് മരുന്നുകളും അവശ്യസാധനങ്ങളും കൈമാറി. ബാലരാമപുരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ആഫീസർ ഡോ.ബിജു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ എന്നിവർ ചേർന്ന് സംസ്ഥാന പ്രസിഡന്റ് അച്ചു കൊല്ലായിലിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഭാരവാഹികളായ ഗിരീഷ് കാട്ടാക്കട, ഡോ.സുശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ - മെഡിവിംഗ്സ് കേരള ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ നിർദ്ധനരായ കിടപ്പുരോഗികൾക്ക് മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറുന്നു